അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം….

കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട് ഹൗസിൽ ജയരാജിൻ്റെയും ഏക മകൻ സി. സായന്ത് രാജാണ് ( 25 ) ദാരുണമായി മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം.

ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയിൽവെ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷം സായന്ത് രാജ് വീട്ടിലെത്തിയതിനു ശേഷം സുഹൃത്തിനെ കാണാനായി സുഹൃത്തുക്കൾക്കൊപ്പം ഇരിട്ടിയിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും മടങ്ങിവരുന്നതിനിടെയാണ് മട്ടന്നൂരിനടുത്തെ കള റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞത്.

Related Articles

Back to top button