ഭിന്നശേഷിക്കാർക്ക് സ്വകാര്യ ബസുകളിൽ യാത്രാ കൺസഷൻ നിഷേധിക്കുന്നതായി പരാതി….

ഭിന്നശേഷിക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള യാത്രാ കൺസഷൻ സ്വകാര്യ ബസുകളിൽ നിഷേധിക്കുന്നതായി പരാതി. കൺസഷൻ കാർഡ് കാണിക്കുമ്പോൾ ചില ബസ് ജീവനക്കാരിൽ നിന്ന് അപമാനകരമായ പെരുമാറ്റം നേരിടേണ്ടിവരുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു. മോട്ടോർ വാഹന വകുപ്പിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം 21 വിഭാഗം ഭിന്നശേഷികളെയാണ് അംഗീകരിച്ചിട്ടുള്ളത്.

എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാവർക്കും സ്വമേധയാ യാത്രാ കൺസഷന് അർഹത ലഭിക്കില്ല. സർക്കാർ ഉത്തരവുകളും നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നവർക്കാണ് യാത്രാ ഇളവിന് അർഹതയുള്ളത്. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള അർഹരായ വ്യക്തികൾക്ക് യാത്രാ ഇളവ് അനുവദിച്ച് 2023 ജൂലൈ 20-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവ് നിലവിലുണ്ടായിട്ടും അർഹരായ യാത്രക്കാർക്ക് കൺസഷൻ നിഷേധിക്കുന്ന സംഭവങ്ങൾ തുടരുന്നതായാണ് പരാതി.

Related Articles

Back to top button