ചാല സ്വര്‍ണ കവര്‍ച്ച…..ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു….

തിരുവനന്തപുരം: ചാല സ്വര്‍ണ കവര്‍ച്ചയില്‍ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജയറാമാണ് മോഷണത്തിന്റെ ഗൂഢാലോചന കേന്ദ്രം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ബിസിനസ് കുടിപ്പകയുടെ ഭാഗമായിട്ടാണ് മോഷണം നടന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കവര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തതും ആസൂത്രണം ചെയ്തതും മഹാരാഷ്ട്ര സ്വദേശി അമൂല്‍ ആണ്. ഇതിന് അമൂലിനെ പ്രേരിപ്പിച്ചത് ജയറാം ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ ആറു പ്രതികളെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കവര്‍ച്ച നടന്ന് 48 മണിക്കൂറിനകമാണ് പ്രതികളെ പിടികൂടിയത്.



