ബഹ്‌റൈൻ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം….
ബഹ്‌റൈന് നേരെ ഇറാന്‍റെ വ്യോമാക്രമണ ശ്രമം. ആക്രമണ ശ്രമങ്ങൾ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തു. ഞായറാഴ്ച ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപേ തന്നെ ആക്രമണങ്ങൾ ആകാശത്തുവെച്ച് നിർവീര്യമാക്കിയതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു.രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അതീവ ജാഗ്രതയിലായിരുന്ന സൈന്യമാണ് ആക്രമണത്തെ പ്രതിരോധിച്ചത്. രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിന്‍റെ എല്ലാ വിഭാഗങ്ങളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
