CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി….

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. ബ്രാഞ്ച് അംഗം ജോയ് റോസിന്റെ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി സജീവനെതിരെ നേമം പോലീസ് കേസെടുത്തു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വി ശിവന്‍കുട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി മേഖല ഓഫീസില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നാണ് പരാതി. മുന്‍വൈരാഗ്യമാണ് തര്‍ക്കത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് നിയമനടപടികളിലേക്ക് കടക്കാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജോയ് റോസിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 13ാംതിയതിയാണ് നേമം പോലീസ് സ്റ്റേഷനില്‍ ജോയ് റോസ് പരാതി നല്‍കിയത്.



