ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി. മാനന്തവാടി മെഡിക്കൽ കോളജിലാണ് സംഭവം.തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മഴയത്ത് രോഗികളെയും കൊണ്ട് അറ്റൻഡർമാർ പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.



