15കാരനെ കാണാനില്ലെന്ന് പരാതി….റെയിൽവേ സ്റ്റേഷനിൽ എത്തിയതായി….

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷന്‍ സെന്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന്‍ കഴിഞ്ഞ് കുട്ടി നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്. അദ്വൈത് ട്യൂഷന്‍ സെന്ററില്‍ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

Related Articles

Back to top button