പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു… കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരൂർ പറവണ്ണ സ്വദേശി പാലക്ക വളപ്പിൽ ഷംസുദ്ദീന്റെ മകൾ ഷഫീഖ (20) ആണ് മരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.​വളാഞ്ചേരി ആതവനാട് മർകസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്‌നോളജി വിഭാഗം വിദ്യാർത്ഥിനിയായിരുന്നു ഷഫീഖ. ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ കോളേജ് അധികൃതർ പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നൽകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​തിരൂർ ടൗണിലെ ഓട്ടോ തൊഴിലാളിയാണ് പിതാവ് ഷംസുദ്ദീൻ. മാതാവ്: ഷെരീഫ. സഹോദരി: ഷഹ്‌മ. പഠനത്തിൽ മിടുക്കിയായിരുന്ന ഷഫീഖയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും കലാലയത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Related Articles

Back to top button