പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയിൽ കൂറ്റൻ മൂർഖൻ പാമ്പ്

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ ലൈബ്രറിയിലെ മര അലമാരയിലെ പുസ്തകങ്ങൾക്കിടയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുസ്തകം എടുക്കാൻ വന്ന വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുസ്തകങ്ങൾക്കിടയിൽ അനക്കം കണ്ടാണ് വിദ്യാർഥികൾ ശ്രദ്ധിച്ചത്. മൂർഖനെ കണ്ടതോടെ സർപ്പ വോളന്റിയറെ വിളിച്ചു വരുത്തുകയായിരുന്നു. സർപ്പ വോളന്റിയർ അനൂപ് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.



