സിഎംആർഎൽ – എക്സാലോജിക് ഇടപാട്…വീണയ്ക്ക് കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി…

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ ടി. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് തിരിച്ചടിയാവുക. സേവനം നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചിരുന്നതായി ഇ ഡി വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വീണയ്ക്ക് പണം നൽകിയതെന്നും കർത്ത മൊഴി നൽകിയിരുന്നു.
എക്സാലോജിക് പ്രവർത്തിച്ചിരുന്നത് കർത്തയുടെ പണത്തിലെന്ന് ഇ ഡി. ഇൻവോയ്സ് ഇല്ലാതെയും പണം നൽകി. വീണയുടെ 16 പതിനാറര ലക്ഷം രൂപയാണ് ഇ ഡി ഇതുവരെ മരവിപ്പിച്ചത്. ഇ ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.



