കവർച്ച പട്ടാപ്പകൽ മാത്രം, താമസം കുടുംബത്തോടൊപ്പം….നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്….

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപക്കര സ്വദേശിയും ഇപ്പോള്‍ മുക്കം തൂങ്ങുംപുറയില്‍ വാടകവീട്ടില്‍ താമസിച്ചുവരുന്നയാളുമായ ‘നീര്‍ക്കോലി’ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ത്താഫിനെയാണ് പിടികൂടിയത്. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി ജംഗ്ഷന് സമീപമുള്ള വീട്ടില്‍ പകല്‍ സമയത്ത് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീടിന്റെ ടെറസ് വഴി കടന്ന ഇയാള്‍ വാതില്‍ തിക്കി തുറന്ന് അകത്ത് കയറി അലമാരകളിലും മറ്റും സൂക്ഷിച്ച സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേനപ്പാറയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

Related Articles

Back to top button