വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്…വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം. പൂര്‍ണമായും ആലപിക്കണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം കടുപ്പിക്കാന്‍ ധാരണയിലെത്തിയത്. സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ വന്ദേമാതര ആലാപനം എങ്ങനെയാണെന്ന് നിരീക്ഷിക്കും.
ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പ്രോട്ടോക്കോള്‍വിഭാഗത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



