മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശന് ഫയലില്‍ ഒപ്പിടാത്തതിനാല്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായി പിപി സുമോദ് എംഎല്‍എ. സാധാരണ അഞ്ചാം തീയതിക്കുള്ളില്‍ നല്കുന്ന ശമ്പളമാണ് പതിനൊന്ന് കഴിഞ്ഞിട്ടും കൊടുക്കാത്തത്. ശമ്പളവിതരണത്തിന് തുക ലഭിക്കാത്തതാണ് തടസ്സം. തുക അനുവദിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ഒപ്പിട്ടിട്ടില്ല. ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെയും പ്രതിസന്ധി ബാധിച്ചതായി എംഎല്‍എ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.



