ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോൻ’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവർത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം പ്രവർത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.

കെ മുരളീധരന്റെ വാർത്താ സമ്മേളനത്തിന്റെ വാർത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ മുരളീധരനെ കിങ്ങിണി മോൻ എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശ്ശേരി പൊലീസ് ആണ് കേസെടുത്തത്. കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

Related Articles

Back to top button