മൈക്രോ തൊഴില്‍ മേള; 20 കമ്പനികളിലായി 9,000 ഒഴിവുകള്‍..

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 20 കമ്പനികളിലായി 9,000 ഒഴിവുകളാണ് ഉള്ളത്.
തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നിലവില്‍ നടന്നുവരികയാണ്. കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യൂഎംഎസ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.
ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. മേള നടത്തുന്നതിന് മുന്നോടിയായി തയാറെടുക്കുന്നതിനായും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായും പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും.