പൊട്ടക്കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു… മരിച്ചത്…

എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ ഇടവട്ടം സ്വദേശി മണി(58)യുടേതാണ് മൃതദേഹം. ഇവരുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം 24 മുതലാണ് മണിയെ കാണാതായത്. മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

കൊല്ലം എഴുകോൺ കൈതക്കോട് ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തെരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button