എണ്ണവില കുതിക്കുന്നു, 110 ഡോളറിന് മുകളിൽ; സ്വർണവില താഴേക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും മൂർച്ഛിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് എണ്ണവില 110 ഡോളർ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയാണ് നൽകിയത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യൻ വിപണിയിൽ അടക്കം പ്രതിഫലിക്കുകയായിരുന്നു.

Related Articles

Back to top button