മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍….

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെട്ടിട നിര്‍മ്മാണത്തിന് തൃശൂര്‍കാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

‘വീടിന് വിള്ളല്‍ ഉണ്ടെന്ന് വീട്ടുടമ തന്നെ പറയുന്നു. വീട്ടുകാരനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഊരാളുങ്കലും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് ഇന്നലെ കണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം നടത്തും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തെ കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button