അർജുൻ ആയങ്കിയുടെ കൊലവിളിയിൽ പൊലീസ് നടപടി

എറണാകുളം കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. ഐ ടി ആക്ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അർജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റു ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി ഇന്ന് കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. റിസോർട്ടിൽ പാർട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിൻറെ പിടിയിലായത്.

Related Articles

Back to top button