കൂടത്തില്‍ കേസ്…കൃത്യം ചെയ്തത് പരാതിക്കാരനെന്ന് ജയമാധവൻ

തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍നായരെ കൊന്നത് താന്‍ അല്ലെന്ന് പ്രതി രവീന്ദ്രന്‍ നായര്‍. പണവും സ്വത്തും തന്നിട്ടുള്ള ജയമാധവനെ താന്‍ എന്തിന് കൊല്ലണം എന്ന് രവീന്ദ്രന്‍ നായർ ചോദിച്ചതായാണ് വിവരം.

പരാതി നല്‍കിയ അനിലാകാം ജയമാധവന്‍ നായരെ കൊന്നതെന്ന് രവീന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ ആരോപിച്ചതായും പൊലീസ് അറിയിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. രവീന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തറവാട് ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആയതിനാല്‍ തെളിവെടുപ്പ് അസാധ്യമാണെന്നാണ് നിഗമനം.

ഇന്ന് വൈകീട്ട് നാല് മണിവരെയാണ് ക്രൈംബ്രാഞ്ചിന് കോടതി നല്‍കിയിരിക്കുന്ന കസ്റ്റഡി കാലാവധി. ഇതുവരെ കരമന കാലടിയിലുള്ള കൂടത്തില്‍ തറവാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. തറവാട്ടില്‍ വെച്ച് അവസാന കണ്ണിയായ ജയമാധവന്‍ നായരെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ കൊലപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന കണ്ടെത്തല്‍. അവിടെ തെളിവെടുക്കാന്‍ എത്തുമ്പോഴാണ് തറവാട്ടില്‍ ഒന്നും അവശേഷിക്കാത്ത സാഹചര്യം ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ട് കാര്യമായി പ്രയോജനം ഒന്നും ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

Related Articles

Back to top button