ആറ്റിങ്ങലിൽ നദിയിൽ യുവതിയുടെ മൃതദേഹം…

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപമുണ്ടായിരുന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന നിലയിൽ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഏകദേശം 40നും 50നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്. മൃതശരീരത്തിനൊപ്പം കണ്ടെത്തിയ ഇലക്ഷൻ ഐഡി കാർഡിൽ ജനനത്തീയതി 1964 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഐഡി കാർഡിലെ പ്രായവുമായി മൃതദേഹത്തിന് കാഴ്ചയിൽ പൊരുത്തമില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകാൻ കൂടുതൽ പരിശോധനകൾ നടത്തും.

Related Articles

Back to top button