ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു, നില അതീവ ഗുരുതരമെന്ന് വിവരം

തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ബഷീർഹാട്ടിൽ ബിജെപി പ്രവർത്തകന് വെടിയേറ്റു. ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്. പാർട്ടി പതാക ഉയർത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രി പത്ത് മണിയോടെ ബഷീർഹാട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോത്ര പഞ്ചായത്ത് പരിധിയിലെ രാജീവ് കോളനിയിലാണ് സംഭവം നടന്നത്.

Related Articles

Back to top button