ബിജെപിയിൽ വൻ ഫണ്ട് വിവാദം: 12 കോടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന് കണക്കില്ല

കേരളത്തിലെ ബിജെപിയിൽ വൻ സാമ്പത്തിക ക്രമക്കേട് ആരോപണം പുകയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിൽ 12 കോടി രൂപയ്ക്ക് കൃത്യമായ കണക്കുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രചാരണ സാമഗ്രികളായ കൊടികൾ വാങ്ങിയതുമായി ബന്ധപ്പെട്ടും വൻ ക്രമക്കേടുകൾ നടന്നതായാണ് സൂചന. ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം സംസ്ഥാനത്ത് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഈ ഗുരുതര കണ്ടെത്തലുകൾ.



