വനിതാ ബില്ലിൽ പ്രതിപക്ഷത്തിന്റെ പതനം ലക്ഷ്യമിട്ട് ബിജെപി, ഇന്നും പ്രതിഷേധം തുടരും

വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പെരുമാറ്റ ചട്ട ലംഘനമാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പ്രതിപക്ഷം പരാതി നൽകിയേക്കും.

പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമം ദുരുപയോഗം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ബിജെപി നീക്കത്തെ ഒന്നിച്ച് എതിർക്കുന്നത് ഇന്ത്യ സഖ്യം ആലോചിക്കും. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഭരണഘടന ഭേദഗതിക്ക് വീണ്ടും ശ്രമിക്കും എന്ന സന്ദേശം വെറും വാക്കല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു

Related Articles

Back to top button