‘കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല; വിഡി സതീശൻ വന്ദേമാതരം മുഴുവൻ പാടണം, ഇല്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത്’

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുമ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ വന്ദേമാതരം മുഴുവനായി പാടാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ല. കേരളത്തിൽ നിലനിൽക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു.



