ബലിപെരുന്നാൾ ദിനത്തിൽ ആശംസകളുമായി മമ്മൂട്ടി…
ബലിപെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് മമ്മൂട്ടി. ഫേസ്ബുക്കിലാണ് അദ്ദേഹം ആശംസകൾ പങ്ക് വെച്ചത്. ‘എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
അതേസമയം ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. വഖഫും, പഹൽഗാമും ഗാസയും പരാമർശിച്ചായിരുന്നു പാളയം ഇമാമിൻ്റെ ഇത്തവണത്തെ പെരുന്നാൾ സന്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍.