ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ….ഉടൻ കീഴടങ്ങണം….

ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) നിയമപരമായ ചിലവായി കോടതിയിൽ അടക്കാനും വിധിയിൽ ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം.

Related Articles

Back to top button