എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍…

വിദ്യാര്‍ത്ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറി വന്നിരുന്ന ഓട്ടോ ഡ്രൈവറെ എംഡിഎംഎ സഹിതം പൊലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി കട്ടയാട്ടുപറമ്പ് ബലൂണ്‍ ഹൗസില്‍ അഹമ്മദ് ബാസികി (32) നെയാണ് 16.05 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് ഇരിങ്ങാടം പള്ളി – വെള്ളിമാടുകുന്ന് ബൈപാസില്‍ പുതുതായി ആരംഭിച്ച രാത്രികാല ഭക്ഷണശാലകള്‍ മറയാക്കി മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ചേവായൂര്‍ എസ്ഐയും സംഘവും പട്രോളിംഗ് നടത്തവേ ഇരിങ്ങാടം പള്ളി – ചേവരമ്പലം റോഡില്‍ സമന്വയ ജംഗ്ഷന് സമീപം എത്തിയപ്പോള്‍ പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച് നില്‍ക്കുന്ന ബാസികിനെ ശ്രദ്ധയില്‍പ്പെട്ടു.

Related Articles

Back to top button