തിരുവനന്തപുരം ആറ്റിങ്ങലിൽ വാട്ടർ അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു

പാരിപ്പളളി സ്വദേശി റെജിനാണ് കടിയേറ്റത്. വാട്ടർ അതോറിറ്റി ആറ്റിങ്ങൽ സെക്ഷന് കീഴിലെ ജീവനക്കാരനാണ് റെജിൻ. ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പമ്പ് ഹൗസിൽ ജോലിക്കിടെ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു. അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button