ജോലിസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ വധിക്കാൻ ശ്രമം….യുവാവ് പിടിയിൽ….

തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ വധിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതൂർക്കടവ്, കുളത്തറ, വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10:45 ഓടെയായിരുന്നു സംഭവം. കാലടി, വാഴവിളാകം ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻവൈരാഗ്യം കാരണം സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



