പത്തോളം ക്രിമിനൽ കേസുകൾ….പൊലീസിനെ ആക്രമിച്ചു….ഒടുവിൽ പിടിയിൽ…

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ച പ്രതിപിടിയിൽ. കോട്ടൂർ സ്വദേശി രാജീവ് (30) കഞ്ചാവ് കേസിൽ കാട്ടാക്കട പൊലീസിൻ്റെ പിടിയിലായത് . കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടൂരിലെ വീടിന് സമീപത്ത് നിന്നാണ് കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം കാട്ടാക്കട ഗുരുമന്ദിരത്തിന് സമീപത്തുനിന്ന് രണ്ടുപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിലെ അന്വേഷണത്തിനിടെയാണ് പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് രാജീവാണെന്ന വിവരം ലഭിച്ചത്. ഇതിൻ്റെ തുടർ നടപടികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



