‘ഇത് നായയെ കൊന്ന കേസല്ലേ, നിസ്സാരം, എല്ലാ കേസും വരട്ടെ, നേരിടാം..

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി. തെളിവെടുപ്പ് പൂർത്തിയാക്കി പുറത്തേക്ക് ഇറക്കിയതിനിടെ എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അർജുൻ ആയങ്കിയുടെ പരിഹാസം. ഇതൊരു നിസ്സാര ഫേസ്ബുക്ക് കേസാണെന്നും എല്ലാ കേസും വരട്ടെ, നേരിടാമെന്നും അർജുൻ ആയങ്കി പറഞ്ഞു. തെളിവെടുപ്പിനിടെ എന്തെങ്കിലും കിട്ടിയോ എന്ന മാധ്യമങ്ങളുടെ തുടർ ചോദ്യത്തിന് എന്ത് കിട്ടാനാണെന്നും ഇത് നായയെ കൊന്ന കേസല്ലേ എന്നും അർജുൻ ആയങ്കി പരിഹസിച്ചു.

Related Articles

Back to top button