സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്… പവന് കുറഞ്ഞത്..

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,04,480 രൂപയാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 220 രൂപയും 10 ഗ്രാമിന് 2,200 രൂപയുമാണ് വില.



