വനിതാ മുഖ്യമന്ത്രിയെ കുറിച്ച് കോൺ​ഗ്രസ് ചർച്ച ചെയ്യുന്നില്ല; രൂക്ഷവിമർശനവുമായി സിപിഐ നേതാവ്

 മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾ പുരുഷ നേതാക്കളിൽ മാത്രം ഒതുങ്ങരുതെന്ന് സി.പി.ഐ നേതാവ് ആനി രാജ. രാഷ്ട്രീയത്തിൽ കഴിവും പരിചയസമ്പത്തും തെളിയിച്ച നിരവധി വനിതാ നേതാക്കൾ ഉണ്ടായിട്ടും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണന രണ്ടോ മൂന്നോ പുരുഷന്മാരെ ചുറ്റിപ്പറ്റിയാണെന്നത് ജനാധിപത്യപരമായി ശരിയല്ലെന്ന് അവർ വിമർശിച്ചു.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&fwrn=4&fwrnh=100&lmt=1778517802&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fannie-raja-questions-women-exclusion-chief-minister-post%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&asro=0&aiactd=0&aicctd=0&ailctd=0&aimartd=4&aieuf=1&aicrs=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTQ3LjAuNzcyNy4xMzkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjE0Ny4wLjc3MjcuMTM5Il0sWyJOb3QuQS9CcmFuZCIsIjguMC4wLjAiXSxbIkNocm9taXVtIiwiMTQ3LjAuNzcyNy4xMzkiXV0sMF0.&abgtt=7&dt=1778517801562&bpp=3&bdt=873&idt=584&shv=r20260506&mjsv=m202605060101&ptt=9&saldr=aa&abxe=1&cookie_enabled=1&eoidce=1&prev_fmts=0x0%2C793x280&nras=1&correlator=1325578737777&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=32&u_sd=1.125&dmc=4&adx=230&ady=1630&biw=1690&bih=811&scr_x=0&scr_y=0&eid=31098358%2C95386813%2C31098378%2C42533293&oid=2&pvsid=1953114025902062&tmod=338948666&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1707%2C811&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&plas=174x546_r&bz=0.9&pgls=CAEaBTYuOS40~CAEQBBoHMS4xNjcuMA..&ifi=3&uci=a!3&btvi=2&fsb=1&dtd=600

കേരളത്തിലെ വോട്ടർമാരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്ന സാഹചര്യത്തിൽ, വനിതാ നേതാക്കളെ അവഗണിക്കുന്ന തരത്തിലുള്ള ചർച്ചകൾ അപമാനകരമാണെന്നും ആനി രാജ പറഞ്ഞു. വനിതാ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആശയം രാഹുൽ ​ഗാന്ധി പോലും മുന്നോട്ടുവെച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് വനിതാ നേതാക്കളെ പരിഗണിക്കാത്തത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുപക്ഷവും ഉന്നത പദവികളിലേക്ക് വനിതകളെ ഉയർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ കൂടുതൽ ഗൗരവതരമായ സമീപനം സ്വീകരിക്കണമെന്ന് ആനി രാജ അഭിപ്രായപ്പെട്ടു. കെ കെ ശൈലജയെ പോലുള്ള നേതാക്കളുണ്ടായിട്ടും ഇടതുപക്ഷം വനിതാ നേതൃത്വത്തെ മുന്നിലെത്തിക്കുന്നതിൽ പിന്നിലായോ എന്ന ചോദ്യത്തിന്, അത്തരം കാര്യങ്ങൾ പാർട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണെന്നായിരുന്നു അവരുടെ പ്രതികരണം.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പും സർക്കാർ രൂപീകരണവും വൈകുന്നത് ജനവിധിയോടുള്ള അനാദരവാണെന്നും അവർ വിമർശിച്ചു. വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിച്ച് പുതിയ സർക്കാർ രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും ആനി രാജ പറഞ്ഞു.

Related Articles

Back to top button