വഞ്ചിതരാകാതിരിക്കൂ..; ബി​ഗ് ബോസ് പുതിയ സീസൺ സംബന്ധിച്ച് സുപ്രധാന മുന്നറിയിപ്പ്….

ബി​ഗ് ബോസ് മലയാളം പുതിയ സീസൺ സംബന്ധിച്ച് സുപ്രധാന മുന്നറിയിപ്പുമായി ചാനൽ. പുതിയ സീസണിലേക്കായി മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ നടത്തുന്നതിനോ, ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ, സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യാജ പ്രലോഭനങ്ങളാൽ വഞ്ചിതരാകരുതെന്നും പ്രസ്താവനയിൽ പറയുന്നു. പ്രലോഭനങ്ങളാൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

എതെങ്കിലും വ്യക്തികളോ എജൻസികളോ സ്‌ഥാപനങ്ങളോ ചെയ്യുന്ന വ്യാജ പ്രവർത്തനങ്ങൾക്കോ, അതിലൂടെ ആർക്കെങ്കിലും സംഭവിക്കുന്ന സാമ്പത്തികമോ, ശാരീരികമോ, മാനസികമോ ആയിട്ടുള്ള നാശനഷ്ടങ്ങൾക്കോ ചാനലും സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉത്തരവാദികളായിരിക്കുന്നതല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

ചാനൽ പുറത്തിറക്കിയ മുന്നറിയിപ്പ്

സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ ഏഷ്യാനെറ്റ് ചാനൽ ബിഗ് ബോസ് എന്ന പരിപാടിയുടെ അടുത്ത സീസണിൻ്റെ ഭാഗമായി മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ നടത്തുന്നതിനോ, ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്നതിനോ ഏതെങ്കിലും വ്യക്തികളെയോ ഏജൻസികളെയോ, സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. പണമോ മറ്റെന്തെങ്കിലും വാഗ്‌ധനങ്ങളോ നൽകി ബിഗ് ബോസ് എന്ന പരിപാടിയുടെ ഭാഗമാക്കാം എന്ന വ്യാജ പ്രലോഭനങ്ങളാൽ വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ഒപ്പം ചാനലിൻ്റെയോ സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെയോ പേരിൽ ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോ ക്ലിപ്പുകൾ പണം മുതലായവ ആവശ്യപ്പെട്ട് നിങ്ങൾക്ക് വരുന്ന വ്യാജ ഫോൺ കോളുകളാലും വഞ്ചിതരാകാതിരിക്കുക. എതെങ്കിലും വ്യക്തികളോ എജൻസികളോ സ്‌ഥാപനങ്ങളോ ചെയ്യുന്ന ഇത്തരം വ്യാജ പ്രവർത്തനങ്ങൾക്കോ, അതിലൂടെ ആർക്കെങ്കിലും സംഭവിക്കുന്ന സാമ്പത്തികമോ, ശാരീരികമോ, മാനസികമോ ആയിട്ടുള്ള നാശനഷ്ടങ്ങൾക്കോ ചാനലും സ്‌റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഉത്തരവാദികളായിരിക്കുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

Related Articles

Back to top button