കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ…..

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ് എംഎൽഎ. രമ്യ ഹരിദാസ് ഇന്ന് മണ്ഡലത്തിലെ എംഎൽഎ ഓഫീസിൽ എത്തും. ചൊവ്വാഴ്ച വൈകിട്ടോടെ രമ്യ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് അഴഞ്ഞിരുന്നു.

സംഘർഷവും കയ്യാങ്കളിയും ഉണ്ടായതിന് പിന്നാലെ രമ്യ ഹരിദാസ് പാലക്കാട്ടേക്ക് പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ രമ്യ ഹരിദാസ് ഹാജരായിരുന്നില്ല. ദില്ലിയിൽ നടക്കുന്ന ജനപ്രതിനിധികളുടെ യോഗത്തിലേക്ക് പോകുന്നതിനാൽ അന്വേഷണ കമ്മീഷന് മുമ്പാകെ ഹാജരാകാൻ കഴിയില്ലെന്ന് രമ്യ അറിയിച്ചിരുന്നു.

Related Articles

Back to top button