വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ നിരത്തിലേക്ക്

രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പ് നിരത്തിലിറക്കുന്ന 335 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രിമാരായ കെ.മുരളീധരനും സി.പി. ജോണും ചേർന്ന് നിർവഹിച്ചു. സാമ്പത്തികപ്രയാസം ബാധിക്കാത്ത രീതിയിൽ ആരോഗ്യവകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് മികച്ച ഗുണമേന്മയുള്ള മരുന്നുകൾ സർക്കാർ എല്ലായിടത്തും ലഭ്യമാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്ന സമ്പ്രദായം അവസാനിപ്പിച്ചു. പുനലൂരിൽ ആരംഭിച്ച 24 മണിക്കൂർ സ്‌പെഷ്യലിസ്റ്റ് സേവനം നൽകുന്ന പ്രതീക്ഷാകേന്ദ്രം വൻ വിജയമായി.

Related Articles

Back to top button