നടിയെ ആക്രമിച്ച കേസ്…. പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി. ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് പൾസർ സുനിയുടെ വാദം. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
എന്നാൽ നടന്നത് ഹീനമായ കുറ്റകൃത്യമെന്ന് നടി ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ 20 വർഷം കഠിനതടവാണ് പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.



