കടലിൽ കുളിക്കുന്നതിനിടെ അപകടം 3 യുവാക്കൾക്ക് ദാരുണാന്ത്യം….

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും.

ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടു. അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Check Also
Close
Back to top button