മമ്മൂട്ടിയുടെ വീട്ടിലെ സന്ദർശനം…സൈബറാക്രമണത്തിനെതിരെ എം വിജിൻ…

കൊച്ചി: മമ്മൂട്ടിക്കും ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സെക്രട്ടറി എം വിജിൻ. മമ്മൂട്ടി ക്ഷണിച്ചിട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ പോയതെന്ന് എം വിജിൻ വ്യക്തമാക്കി. നടത്തിയത് ജനാധിപത്യപരമായ സംവാദമാണ്. വയനാട് ടൗൺഷിപ്പ് സന്ദർശന വിവാദം അന്നേ അവസാനിക്കേണ്ടതായിരുന്നുവെന്നും റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച കാര്യത്തിൽ വീണ്ടും വിമർശനമുന്നയിക്കുന്നത് ശരിയല്ലെന്നും എം വിജിൻ അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും എം വിജിൻ ചൂണ്ടിക്കാട്ടി. മമ്മൂട്ടിക്കൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Related Articles

Back to top button