ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിനികൾക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം…

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തൃശ്ശൂർ ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് പെൺകുട്ടികളുടെ പരാതിയെ തുടർന്ന് കുന്ദംകുളം പോലീസ് പിടികൂടിയത്. ചൂണ്ടലിലുള്ള ഇയാളുടെ വീട്ടിൽ വെച്ച് നടത്തുന്ന ട്യൂഷൻ സെന്ററിൽ വെച്ചായിരുന്നു സംഭവം. അധ്യാപകനായ നൗഷാദിന്റെ ക്രൂരതയ്‌ക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പോലീസിൽ പരാതി നൽകിയത്.

വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ക്ലാസ് എടുക്കുന്നതിനിടെ പ്രതി തങ്ങളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികൾ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ രക്ഷിതാക്കൾ കുട്ടികളുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും, മറ്റ് കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും കുന്ദംകുളം പോലീസ് അറിയിച്ചു.

Related Articles

Back to top button