പെണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് സ്വദേശിയെ….

പെണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയെ ഇന്ത്യ തിരിച്ചു. മെയ് മാസം 31നാണ് ഉറി സെക്ടര്‍ സ്വദേശി സീഷാന്‍ അഹ്മദ് മിര്‍ നിയന്ത്രണരേഖ കടന്നത്. നുഴഞ്ഞുകയറ്റശ്രമം എന്ന് കരുതി സിലികോട്ട് ഗ്രാമത്തില്‍ വച്ച് ഇയാളെ സേന പിടികൂടി. സേനയ്ക്കും ഗ്രാമവാസികള്‍ക്കും മാത്രം പ്രവേശനമുള്ള ഗ്രാമമാണ് സിലികോട്ട്.
പ്രാഥമിക അന്വേഷണത്തില്‍ ഇറാം മജീദ് എന്ന സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട പെണ് സുഹൃത്തിനെ കാണാനാണ് ഇയാള്‍ അതിര്‍ത്തി കടന്നത് എന്ന് സേനയ്ക്ക് മനസിലായി. ഇതോടെ നിയമനടപടികള്‍ക്കായി സീഷാനെ സേന ബാരാമുളള പൊലീസിന് കൈമാറി. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് സമര്‍പിച്ച കുറ്റപത്രം മൂന്ന് ദിവസം മുന്‍പ് കോടതി അംഗീകരിച്ച് കേസ് അവസാനിപ്പിച്ചു.



