മേയറുടെ ധിക്കാരപരമായ സമീപനമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനത്തിന് കാരണമെന്ന് വി. ശിവൻകുട്ടി….

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണസ്തംഭനമെന്ന് എൽ.ഡി.എഫ് നേതാവ് വി. ശിവൻകുട്ടി. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ചില സുപ്രധാന ഫയലുകൾ കടത്തിയതായും അദ്ദേഹം ആരോപിച്ചു. നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോർപ്പറേഷനിലെ അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫ് പിന്തുണ നൽകാതിരുന്നത് യു.ഡി.എഫ് നേതാക്കൾ മുൻകൂട്ടി കൂടിയാലോചന നടത്താത്തതുകൊണ്ടാണ്. അടി കിട്ടിയ ശേഷമാണ് യു.ഡി.എഫ് നേതാക്കൾക്ക് കാര്യം മനസിലായതെന്നും, അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടി കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നുവെന്നും ശിവൻകുട്ടി വിമർശിച്ചു.



