കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്ന്: കെ.സുരേന്ദ്രൻ

മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയപ്പെടുന്നതുകൊണ്ടാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഭയപ്പെടുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ലീഗും ജമാഅത്തുമാണ് ഇപ്പോൾ കാണുന്ന ബഹളമെല്ലാം ഉണ്ടാക്കുന്നത്. ഇനി ആരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അവർ ആദ്യമെത്തുക പാണക്കാട് തറവാട്ടിലായിരിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
63 എം. എൽ. എമാരും മൂന്നു സ്വതന്ത്രരുമടക്കം 66 പേർ സ്വന്തമായി ഉണ്ടായിട്ടും കോൺഗ്രസ്സ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്? ഉത്തരം വളരെ ലളിതം. ജമാ അത്ത് എ ഇസ്ളാമിയേയും മുസ്ലീം ലീഗിനേയും. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് സാമാന്യ വിവേകമുള്ള ആർക്കും ബോധ്യമാവും. ഇനി അഥവാ മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും ആ മാന്യദേഹം കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യദർശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പ്. വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലവും അനുഭവിക്കാൻ പോവുന്നതേയുള്ളൂ



