24 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…

കൊയിലാണ്ടിയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരിക്കുളം സ്വദേശിനിയായ 24-കാരി അപർണയാണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.ഇന്ന് രാവിലെ 11.20ഓടെയായിരുന്നു സംഭവം. അരിക്കുളം വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ വിജിലിന്റെ ഭാര്യയായ അപർണയെ വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അനീഷും സോണിയയും ആണ് അപർണയുടെ മാതാപിതാക്കൾ. തൻഷിക, നൈഷിക എന്നിവർ മക്കളാണ്.

Related Articles

Back to top button