ചോരയ്ക്ക് ചോര എന്ന പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം..

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതിയുമായി കെഎസ്‍യു. കെഎസ്‍യുവാണ് എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ പരാതി നൽകിയത്. ചോരയ്ക്ക് ചോര എന്ന പരാമർശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പരാതിയിൽ കെഎസ്‍യു വിശദമാക്കുന്നത്. മുഹമ്മദ് ഷമ്മാസ് കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് പരാതി നൽകിയത്. വി. ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കെ. രാഗേഷ് തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമർശിക്കുകയും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button