കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക്..

കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. കടന്നൽ ആക്രമണത്തിൽ പശുവിനെ രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരിക്കേറ്റു. അരയി വയലിൽ കെട്ടിയിരുന്ന പശുവാണ് കടന്നൽ കുത്തേറ്റ് ചത്തത്. പശുവിന്റെ കരച്ചിൽ കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും കടന്നൽക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. അരയിയിലെ നൗഷാദ് (48), ഇസ്മായിൽ (55), കടവത്തെ കുട്ട്യൻ (77) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button