രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌കോഡ് കൈമാറണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സീനിയർ അഭിഭാഷകൻ ജി ഹരികുമാറിനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.



