കെ.ടി ജലീലിൻ്റെ ‘മാനസിക ചികിത്സ’ക്ക് ടോക്കണ്‍ എടുത്ത് നല്‍കി യൂത്ത് ലീഗിൻ്റെ പ്രതിഷേധം

മുന്‍ മന്ത്രി കെ.ടി ജലീലിന് മാനസിക രോഗത്തിന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ടോക്കണ്‍ എടുത്ത് നല്‍കി മുസ്‌ലിം യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധം. മലപ്പുറത്തെ ജനങ്ങളെയും പാരമ്പര്യത്തെയും തള്ളിപ്പറയുകയും തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടെയും വോട്ട് ചോദിക്കുകയും ചെയ്യുന്ന കെ.ടി ജലീലിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ടെന്നാണ് യൂത്ത് ലീഗിന്റെ പരിഹാസം.

ജലീലിന്റെ മാനസികാരോഗ്യ ചികിത്സക്കായി യൂത്ത് ലീഗ് പ്രതീകാത്മകമായി ടോക്കണ്‍ എടുത്ത് നല്‍കി. മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയാണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Related Articles

Back to top button