സഭാ തര്‍ക്കര്‍ത്തില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനെതിരെ ആഞ്ഞടിച്ച് യാക്കോബായ സഭ….
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ. പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തില്‍ ഓര്‍ത്തഡോക്സ് സഭ വലിയ അതൃപ്തിയിലായിരുന്നു. ഇതിനെതിരെയാണ് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ രംഗത്തെത്തിയത്.അതിഥിയായി എത്തിയ പത്രിയാര്‍ക്കീസ് ബാവയെ കള്ളനും കവര്‍ച്ചക്കാരനുമായി ചിത്രീകരിച്ചത് മുറിവുണ്ടാക്കിയെന്നും സഭാ തര്‍ക്കം അവസാനിക്കണം എന്നാണ് എല്ലാരും ആഗ്രഹിക്കുന്നതെന്നും യാക്കോബായ സഭ അധ്യക്ഷന്‍ വ്യക്തമാക്കി. കോടതി വിധികള്‍ക്ക് വിരുദ്ധമായി ബാവ ഒരു പള്ളിയും സന്ദര്‍ശിച്ചിട്ടില്ല.
പാത്രിയാര്‍ക്കീസ് ബാവയെ കള്ളനും കവര്‍ച്ചക്കാരനും രാജ്യദ്രോഹിയുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ വിമര്‍ശിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.സഭാ തര്‍ക്കം വീണ്ടും പോര്‍വിളിയാകുന്നത് വേദനാജനകമാണ്. സഭാ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നത് നല്ല കാര്യമാണ്. ഇരുസഭകളും ഒന്നിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു സഭകളും രണ്ട് സ്വതന്ത്ര സഹോദര സഭകളായി തുടരുന്നതാണ് ഉചിതം. തര്‍ക്കമുള്ള 350 പള്ളികളിലും ഹിതപരിശോധന നടത്തണമെന്നും ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.പള്ളിത്തര്‍ക്കത്തില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടവും വേദനയും മുറിവുമുണ്ടായത് യാക്കോബായ സഭയ്ക്കാണെന്നും, ഭയം കൂടാതെ പള്ളികളില്‍ കയറാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.



